കേരളത്തിൽ വിവിധ ജില്ലകളിലെയും, സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിൽ പരിശീലനം

18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

തൊഴിൽ പരിശീലനത്തിലൂടെ ജോലി job training courses kerala

പിഎസ്‌സി പരിശീലനം
തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് സിജിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗ ഉദ്യാഗാർഥികൾക്കായി സ്റ്റൈഫന്റോടുകൂടി പിഎസ്‌സി മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 23 നകം തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2330756, 8547676096.

ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം


സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വി.ടി.സി) 2024-26 അധ്യയന വർഷത്തേക്ക് രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്, ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 30നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസ സൗകര്യം സൗജന്യം. അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. നിശ്ചിത ഫോമിലോ വെള്ള കടലാസിലോ തയാറാക്കി അപേക്ഷകൾ ബയോഡാറ്റ, ഫോൺ നമ്പർ ഉൾപ്പെടെ നവംബർ 30ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695 012 എന് വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2343618, 0471-2343241.

അപേക്ഷ ക്ഷണിക്കുന്നു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), അലുമിനിയം ഫാബ്രിക്കേഷന്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് & നെറ്റ്‌വര്‍ക്കിംഗ്, ഓട്ടോകാഡ്, മൊബൈല്‍ഫോണ്‍ ടെക്‌നോളജി, ഗാര്‍മെന്റ്‌മേക്കിംഗ് &ഫാഷന്‍ഡിസൈനിംഗ്, ടോട്ടല്‍സ്റ്റേഷന്‍, ബ്യൂട്ടീഷന്‍, പ്രോഗ്രാമിംഗ്&പ്രാക്ടീസ്ഓണ്‍ സിഎന്‍സി മെഷീന്‍ എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫോണ്‍: 8075289889, 9495830907.

job training courses kerala റെജിമെന്റൽ തെറാപ്പി കോഴ്സ്
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളേജ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത യുനാനി റെജിമെന്റൽ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.gactvm.kerala.gov.in, www.gack.kerala.gov.in, www.ayurvedacollege.ac.in, www.markazunanimedicalcollege.org എന്നിവയിൽ ലഭ്യമാണ്. അപേക്ഷാഫോം വെബ്സൈറ്റിൽ ലഭിക്കും. ജനറൽ വിഭാഗത്തിന് 300 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്. അപേക്ഷാ ഫീസ് ഏതെങ്കിലും സർക്കാർ ട്രഷറിയിൽ “0210-03-101-98-Other receipt” എന്ന ശീർഷകത്തിൽ ഫീസ് അടച്ച് അസ്സൽ ചെലാൻ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. സംവരണ ആനുകൂല്യത്തിന് അർഹതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. അപേക്ഷകൾ നവംബർ 20 വൈകിട്ട് 5 മണിവരെ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, എം.ജി റോഡ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ സ്വീകരിക്കും.

സൗജന്യ തൊഴിൽ പരിശീലനം
ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജില്ലയിലെ 18 നും 45 നും മധ്യേ പ്രായമുള്ള തൊഴിൽരഹിതർക്ക് ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ സൗജന്യതൊഴിൽ പരിശീലനം നൽകുന്നു. ബാങ്ക് വായ്പ ലഭിക്കാനുള്ള സാങ്കേതിക സഹായവും നൽകും. രജിസ്ട്രേഷന് ഫോൺ: 0481-2303307, 2303306 ഇ-മെയിൽ: rsetiktm@sbi.co.in

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്
തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയം ആണ് യോഗ്യത. ആറു മാസത്തെ കോഴ്സ് ആയിരിക്കും. വിവരങ്ങൾക്ക് 9495999688 / 7736925907 , വെബ്‌സൈറ്റ്: www.asapkerala.gov.in .

ഗവ. ആശുപത്രികളില്‍ പരിശീലനം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള യുവതീ യുവാക്കളെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍് പരിശീലനാര്‍ത്ഥികളായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ജനറല്‍/ജില്ല/താലൂക്ക്/ഹെഡ് ക്വാര്‍ട്ടേഴ്സ്/എഫ്എച്ച്‌സി എന്നീ ആശുപത്രികളില്‍ രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ഓണറേറിയം പ്രതിമാസം 12,000 രൂപ. പ്രസ്തുത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി – 21 – 35. അപേക്ഷകര്‍ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നവംബര്‍ 22 -ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കു ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.

മീഡിയ അക്കാദമി ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നുമാസമാണ് കോഴ്‌സ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: (കൊച്ചി സെന്റര്‍) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275.

അപ്രന്റീസ് നഴ്സ് പദ്ധതി -അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നൂതന പദ്ധതിയായ അപ്രന്‍ന്റീസ് നഴ്‌സ് പരിശീലന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ജനറല്‍/ജില്ല/താലൂക്ക്/ഹെഡ്ക്വാര്‍ട്ടേഴ്സ്/എഫ്എച്ച്‌സി ആശുപത്രികളില്‍ ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് യോഗ്യതയുള്ളവരെ പരിശീലനത്തിനായി നിയോഗിക്കുന്നു. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജനറല്‍/ബിഎസ്‌സി നഴ്‌സിംഗ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. ഓണറേറിയം ബിഎസ്‌സി നഴ്‌സിംഗ് 18000 (പ്രതിമാസം), ജനറല്‍ 15,000 (പ്രതിമാസം) നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നവംബര്‍ 22-ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കു ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.

അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് പ്രിന്റ് മീഡിയ സ്ട്രാറ്റജി കോഴ്‌സ്

കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജൂവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജി കോഴ്‌സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാം. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാര്‍ത്താ അവതരണം, വാര്‍ത്താ റിപ്പോര്‍ട്ടിങ്, എഡിറ്റോറിയല്‍ പ്രാക്ടീസ്, പിആര്‍ അഡ്വെര്‍ടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ഒരുക്കിയാണ് കോഴ്‌സ് രൂപ കല്‍പന ചെയ്തിട്ടുള്ളത്.

വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവക്കുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കും.

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കു കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍. നവംബര്‍ 18 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544958182, കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പ് ഉള്ള റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളില്‍ പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 7994926081

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്
തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയം ആണ് യോഗ്യത. ആറു മാസത്തെ കോഴ്സ് ആയിരിക്കും. വിവരങ്ങൾക്ക് 9495999688 / 7736925907 , വെബ്‌സൈറ്റ്: www.asapkerala.gov.in

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സ്
തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. 6 മാസത്തെ കോഴ്സ് ആയിരിക്കും. ഫോൺ: 9495999688, 7736925907. വെബ്സൈറ്റ് www.asapkerala.gov.in

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടൂ കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081.

ആട് വളര്‍ത്തല്‍ പരീശിലനം

കണ്ണൂര്‍ കക്കാട് റോഡില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 19, 20 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെ ആട് വളര്‍ത്തലില്‍ പരിശീലന ക്ലാസ് നടത്തുന്നു. നവംബര്‍ 18 ന് വൈകീട്ട് നാലിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഫോണ്‍: 0497-2763473.

സ്വയംതൊഴില്‍ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ആറ് ശതമാനം പലിശ നിരക്കില്‍ പരമാവധി നാല് ലക്ഷം രൂപ വരെ വായ്പാ തുകയുള്ള സ്വയംതൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും മലപ്പുറം അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപത്തെ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04832731496, 9400068510.

Leave a Reply

Your email address will not be published. Required fields are marked *