മാനേജർ, അറ്റൻഡർ, നേഴ്സിംഗ് അസിസ്റ്റന്റ്, കെയർ ടേക്കർ, ടെക്നിക്കൽ എക്സ്പെർട്ട് വിവിധ ജില്ലകളിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം, പരമാവധി ഷെയർ ചെയ്യുക.

അറ്റൻഡർ ജോലി
എറണാകുളം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അറ്റൻഡർ തസ്തികയിൽ ഒരു ഒഴിവ്. യോഗ്യത എസ് എസ് എൽ സി യും അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും. പ്രായം 18 – 41. നിശ്ചിത യോഗ്യത ഉള്ളവർ നവംബർ 8 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

മാനേജരെ ആവശ്യമുണ്ട്
കേന്ദ്ര സർക്കാർ സ്ഥാപനമായ ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിലേക്ക് മാനേജരെ ആവശ്യമുണ്ട്. പ്രായം 35- 60. യോഗ്യത ഡിഗ്രി, ഹോട്ടൽ മാനേജ്മെന്റിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. കേന്ദ്ര സേനയിൽ നിന്നും കേന്ദ്ര സംസ്ഥാന സർവീസിൽ നിന്നും ഗസറ്റഡ് റാങ്കിൽ ഇരുന്ന് വിരമിച്ചവർക്ക് മുൻഗണന . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി

വാക്ക് ഇൻ ഇന്റർവ്യൂ
അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. നവംബർ 6 ന് പകൽ 9 മണിക്ക് അടിമാലി താലൂക്ക് ആശുപ്രതി ആഫീസിലാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുക. എസ് എസ് എൽ സി , എ എൻ എം സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കേരള നേഴ്സസ് & മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ . ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.
ഫോൺ:04864 222670
കെയർ ടേക്കർ നിയമനം

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ കീഴിലെ ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീക സമയ കെയർടെക്കറെ അവിശ്യമുണ്ട്. താല്പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാർ നവംബർ എട്ടിന് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ വേണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ. 04772245673.
ഇമെയിൽ zswalp@gmail.com

തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ടെക്നിക്കൽ എക്സ്പെർട്ട് ജോലി

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ടെക്നിക്കൽ എക്സ്പെർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയിൽ 59300-120900 (പുതിയത്) ശമ്പള സ്കെയിലിൽ അസിസ്റ്റന്റ് ഡയറക്ടർ / സമാന തസ്തികയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

നീർത്തടാധിഷ്ഠിത പ്ലാനിംഗിൽ ചുരുങ്ങിയത് 5 വർഷത്തെ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന എൻഒസി, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖേന അപേക്ഷിക്കണം. അപേക്ഷകൾ നവംബർ 20ന് വൈകിട്ട് 5 നകം ലഭിക്കണം. മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3-ാം നില, റവന്യുകോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -695033 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2313385, ടോൾ ഫ്രീ നമ്പർ: 1800 425 1004, www.nregs.kerala.gov.in

Tags:

Leave a Reply

Your email address will not be published. Required fields are marked *